വാഴത്തോട്ടം സന്ദർശിച്ചു

ഇരിട്ടി: കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ ചുഴലിക്കാറ്റിലും മഴയിലും നശിച്ച പരുത്തിവേലിൽ ജോണിയുടെ കടത്തുംകടവിലെ . ഡി.ഡി ക്രെഡിറ്റ് ജോഷി ജോസഫ്, ഇരിട്ടി എ.ഡി.എ ലയ ജോസ്, പന്നിയൂർ കുരുമുളക് ഗവേഷണകേന്ദ്രം പ്രഫ. യാമിനി വർമ, അസി. പ്രഫ. ദിവ്യ, പായം കൃഷി ഓഫിസർ കെ.ജെ. രേഖ, കൃഷി അസി. വി.പി. സനിത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഴത്തോട്ടം സന്ദർശിച്ചത്. ജോണി പാട്ടത്തിനെടുത്ത ഒമ്പത് ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത 5000 വാഴകളിൽ പകുതിയോളം വാഴകളാണ് നശിച്ചത്. മുൻ വർഷങ്ങളിലും സമാനമായ രീതിയിൽ ജോണിയുടെ കൃഷിനശിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.