കണ്ണൂര്‍: രാമനവമിയുടെ മറവില്‍ രാജ്യവ്യാപകമായി സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന മുസ്‍ലിം സമൂഹത്തിന് നേരെയുള്ള വംശഹത്യ ചെറുക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല പ്രസിഡന്റ് ലുബൈബ് ബഷീര്‍. രാമനവമിയുടെ മറവിലുള്ള സംഘ്പരിവാറിന്റെ വംശഹത്യകളെ ചെറുക്കുക എന്ന തലക്കെട്ട് ഉയര്‍ത്തിപ്പിടിച്ചു ജില്ല കമ്മിറ്റി റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‍ലിംകളുടെ പള്ളികള്‍, വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, സ്വത്തുകള്‍ എന്നിവക്ക് സംരക്ഷണം നല്‍കാന്‍ തയാറാവാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വംശീയ അജണ്ടയാണ് നടപ്പാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ല ജനറൽ സെക്രട്ടറി ജവാദ് അമീര്‍, വൈസ് പ്രസിഡന്റ് എസ്.ബി.എന്‍. ഫാത്തിമ, സെക്രട്ടറി മഷദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. fraternity march kannur പടം) രാമനവമിയുടെ മറവിലുള്ള സംഘ്പരിവാറിന്റെ വംശഹത്യകളെ ചെറുക്കുക എന്ന തലക്കെട്ട് ഉയര്‍ത്തിപ്പിടിച്ചു ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല കമ്മിറ്റി റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.