എരഞ്ഞോളി പാലത്തിൽ ഓയിലൊഴുകി; വാഹനങ്ങൾ തെന്നിവീണു

തലശ്ശേരി: എരഞ്ഞോളി പാലത്തിൽ ഓയിലൊഴുകി വാഹനങ്ങൾ തെന്നിമറിഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പിക് അപ് വാൻ അപകടത്തിൽപെട്ടതിനെത്തുടർന്ന് ഓയിൽ ലീക്കായി റോഡിൽ പരന്നൊഴുകുകയായിരുന്നു. ഇതേത്തുടർന്ന് ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെ വഴുതിവീണു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് അഗ്നിശമന സേനയെത്തി വെള്ളം ചീറ്റിയാണ് ഓയിൽ നീക്കിയത്. മണലും വിതറി. മത്സ്യം കൊണ്ടുവരുകയായിരുന്ന പിക് അപ് വാനാണ് മറ്റൊരു വാഹനത്തിൽ തട്ടിയതിനെ തുടർന്ന് മറിഞ്ഞത്. അസി. സ്റ്റേഷൻ ഓഫിസർ എം. രാജീവൻ, അഗ്നിശമനസേന ഓഫിസർമാരായ കെ. രാഹുൽ, പി. അജീഷ്, പി. പുരുഷോത്തമൻ എന്നിവരാണ് അപകടമൊഴിവാക്കാൻ നേതൃത്വം നൽകിയത്. പടം.....എരഞ്ഞോളി പാലത്തിൽ വാഹനത്തിൽ നിന്നൊഴുകിയ ഓയിൽ അഗ്‌നിശമനസേന വെള്ളമൊഴിച്ച് നീക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.