തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ല ഇ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പൈസക്കരി സ്പോർട്സ് അക്കാദമി 10 റൺസിന് മണത്തണ ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത പൈസക്കരി സ്പോർട്സ് അക്കാദമി നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. മറുപടിയായി ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബിന് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ഷിബിൻ ബേബി മാൻ ഓഫ് ദി മാച്ചായി. രണ്ടാം മത്സരത്തിൽ മട്ടന്നൂർ യുവധാര ക്ലബ് 49 റൺസിന് പയ്യാവൂർ വൈ.എം.സി.എയെ തോൽപിച്ചു. ആദ്യം ബാറ്റ് ചെയ്ത യുവധാര ക്ലബ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തു. മറുപടിയായി വൈ.എം.സി.എ 18 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെടുത്തപ്പോൾ മഴകാരണം കളി നിർത്തി. റൺ റേറ്റ് അടിസ്ഥാനത്തിലാണ് യുവധാര 49 റൺസിന് ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.