കൂത്തുപറമ്പ്: കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കണ്ണൂർ സിറ്റി ഫുട്ബാൾ സ്കൂൾസിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ ഫുട്ബാൾ പരിശീലന കേന്ദ്രം തുടങ്ങുന്നു. ഏപ്രിൽ മൂന്നാം വാരത്തിൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽവെച്ചാണ് പരിശീലനം ആരംഭിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. ആറുവയസ്സ് മുതൽ 19 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും ആറുവയസ്സുമുതൽ 13 വയസ്സ് വരെയുള്ള പെൺകുട്ടികൾക്കുമാണ് നൽകുക. അതോടൊപ്പം ഗോൾ കീപ്പിങ് കോച്ചിങ്ങും നടക്കും. ഫുട്ബാൾ കളിക്കാൻ തൽപരരായ കുട്ടികൾക്കെല്ലാം മികച്ച പരിശീലനം നൽകും. ലാലിഗ ഇന്ത്യൻ ഫുട്ബാൾ അക്കാദമി ടെക്നിക്കൽ ഡയറക്ടറും നൈജീരിയൻ സ്വദേശിയുമായ അബ്ദുൽ ലത്തീഫ് സെറീകിയാണ് മുഖ്യ പരിശീലകൻ. അതോടൊപ്പം ഗൂഡല്ലൂർ സ്വദേശി നിസാമുദ്ദീനും പരിശീലകനായുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.