പയ്യന്നൂർ: ജൈവഭൂമി നാച്ചുറൽ ഫാർമേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ കൊക്കാനിശ്ശേരി മഠത്തുംപടി റോഡിലുള്ള കർഷകന്റെ കടയോടനുബന്ധിച്ച് നടന്നുവരുന്ന വിത്തുമേളയിൽ വിവിധ ഉൽപന്ന നിർമാണങ്ങളുടെ നാട്ടറിവ് രീതി പ്രദർശിപ്പിച്ചു. ജൈവകർഷകൻ എ.വി. നാരായണൻ പെരളം നടത്തിയ ക്ലാസിലാണ് നാട്ടറിവിന്റെ പുതിയ പാഠം തുറന്നുവെച്ചത്. ചെമ്പരത്തിപൂവ്, മാമ്പൂവ്, ബിലുമ്പിപുളി, മധുരക്കിഴങ്ങ്, ചാമ്പക്ക, നെല്ലിക്ക, അത്തിപ്പഴം, ചക്ക, മാങ്ങ എന്നിവയിൽനിന്ന് രാസവസ്തുക്കൾ ചേർക്കാതെ പ്രകൃതിദത്തമായ രീതിയിൽ സ്ക്വാഷ്, സിറപ്പ്, ജാം, ഹലുവ, പപ്പടം, കൊണ്ടാട്ടം, അച്ചാർ എന്നിങ്ങനെ വിവിധ വിഭവങ്ങൾ ഉണ്ടാക്കാമെന്ന് അദ്ദേഹം നേരിട്ട് കാണിച്ചുകൊടുത്തു. ടി.ടി.വി. ലാലു അധ്യക്ഷത വഹിച്ചു. പി.എം. ബാലകൃഷ്ണൻ, എം.എം. സുരേഷ്, കെ.കെ. ശ്രീകുമാർ, എം.വി. ചിത്ര, കെ.സി. ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. വിത്ത് മേളയും വിഷുചന്തയും വ്യാഴാഴ്ച സമാപിക്കും. പി.വൈ.ആർ വിത്ത് പയ്യന്നൂരിൽ നടക്കുന്ന വിത്തു മേളയിൽ എ.വി. നാരായണൻ ക്ലാസെടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.