തളിപ്പറമ്പ്: പെരുഞ്ചല്ലൂർ ദേശത്തുള്ളവർ വിഷുക്കണിയൊരുക്കാൻ തൃച്ചംബരം കലം ഒഴിവാക്കാതിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, ഇന്ന് അതൊരു പഴങ്കഥയാവുകയാണ്. തളിപ്പറമ്പ് തൃച്ചംബരത്ത് മൺപാത്ര നിർമാണ മേഖലയിൽ തദ്ദേശീയരായ ആളുകൾ കുറഞ്ഞുവരുന്നതിനാൽ ആവശ്യത്തിന് മൺപാത്രങ്ങൾ ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ഇപ്പോൾ പാലക്കാടുനിന്നും കന്യാകുമാരിയിൽനിന്നുമാണ് കണി കലങ്ങൾ ഏറെയും എത്തുന്നത്. പുതുതലമുറ പാത്രങ്ങള്‍ അടുക്കള കീഴടക്കുമ്പോള്‍ വിഷുവിന് കണികണ്ടുണരാന്‍ മൺകലങ്ങള്‍ തന്നെ വേണം. പുത്തന്‍കലത്തില്‍ അരിയും അപ്പവും നിറച്ചാണ് കണിയൊരുക്കുക. തളിപ്പറമ്പിൽ തൃച്ചംബരവും ഏഴാം മൈലും കേന്ദ്രീകരിച്ചാണ് മൺപാത്ര നിർമാണം സജീവമായിരുന്നത്. രണ്ടു കേന്ദ്രങ്ങളിലായി നാന്നൂറിനടുത്ത് കുടുംബങ്ങൾ മൺപാത്ര നിർമാണത്തിൽ സജീവമായിരുന്നു. എന്നാൽ, ഇന്ന് മൂന്നു കുടുംബങ്ങൾ മാത്രമാണ് ഈ രംഗത്ത് ഉള്ളത്. മുൻകാലങ്ങളിൽ തൃച്ചംബരം ഉത്സവം മീനം ആറിനു കൂടി പിരിഞ്ഞാൽ ഏഴിന് വിഷുക്കണിയൊരുക്കേണ്ട തൃച്ചംബരം കലം ഉൾപ്പെടെയുള്ള മൺപാത്രങ്ങളുടെ ചന്ത തന്നെ ഒരുക്കാറുണ്ടായിരുന്നു. തൃച്ചംബരത്ത് ചെറിയൂര് വീട്ടിൽ ബാബു മാത്രമാണ് മൺപാത്രം ഉണ്ടാക്കുന്നത്. സംസാര ശേഷിയില്ലാത്തതിനാൽ അമ്മ കാർത്യായനിയാണ് വിൽപനയിൽ ബാബുവിനെ സഹായിക്കുന്നത്. മൺപാത്രത്തിന് ആവശ്യക്കാരേറിയതും നിർമാണം കുറഞ്ഞതും കാരണം നേരത്തേ തന്നെ കലങ്ങൾ വിറ്റുതീർന്നതായും മൺപാത്ര നിർമാണ മേഖല നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ സർക്കാറിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്നും ബാബുവിന്റെ സുഹൃത്ത് വിജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.