തലശ്ശേരി: കെ- റെയിൽ വേഗതയല്ല, വേദനയാണ് എന്ന ശീർഷകത്തിൽ ജില്ല സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ സംഘടിപ്പിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. സിൽവർലൈൻ പദ്ധതി നടപ്പിലാക്കുന്നത് വഴി കേരളത്തിലെ സാമൂഹിക-പരിസ്ഥിതി മേഖലകളിലുണ്ടാവുന്ന ആഘാതം വളരെ വലുതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽനിന്നു ലഭിക്കുന്ന കമീഷൻ ഉണ്ടെങ്കിലേ ബംഗാളിലും ത്രിപുരയിലും ഒപ്പം ദേശീയതലത്തിലും സി.പി.എമ്മിന് പ്രവർത്തനം നടത്താൻ സാധിക്കുകയുള്ളൂവെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ജില്ല ചെയർമാൻ സുരേഷ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. വി.എ. നാരായണൻ, സജ്ജീവ് മാറോളി, കെ. ശിവദാസൻ, എം.പി. അരവിന്ദാക്ഷൻ, എം.വി. സതീശൻ, എം.കെ. ജയരാജൻ, പി.ടി. സനൽകുമാർ എന്നിവർ സംസാരിച്ചു. പ്രഫ. ദാസൻ പുത്തലത്ത് സ്വാഗതവും ആനന്ദ് നാറാത്ത് നന്ദിയും പറഞ്ഞു. സുരേഷ് കൂത്തുപറമ്പ് പ്രഫ. ദാസൻ പുത്തലത്ത്, യു. പ്രജീഷ് എന്നിവർ വരയിലൂടെയും ടി.പി. രാജീവൻ മാസ്റ്റർ, ആനന്ദ് നാറാത്ത്, സതി ടീച്ചർ എന്നിവർ കവിത ചൊല്ലിയും കെ- റെയിലിനെതിരെ പ്രതിഷേധിച്ചു. പടം......കെ-റെയിലിനെതിരെ സംസ്കാര സാഹിതി തലശ്ശേരിയിൽ സംഘടിപ്പിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.