ഫയര്‍ സ്റ്റേഷനില്‍ വിളവെടുപ്പ്

പേരാവൂര്‍: കൃഷിഭവന്റെ സഹകരണത്തോടെ പേരാവൂര്‍ ഫയര്‍ സ്റ്റേഷനില്‍ കൃഷി ചെയ്ത വിവിധ പച്ചക്കറികളുടെ വിളവെടുപ്പ് നടന്നു. കൃഷിഭവന്റെ പച്ചക്കറി കൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫയര്‍ സ്റ്റേഷനില്‍ വിവിധതരം പച്ചക്കറികള്‍ കൃഷി ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ.വി. ശരത്, കെ.വി. ബാബു, ഡോണ സ്‌കറിയ, സി. ശശി സംസാരിച്ചു. തക്കാളി, പച്ചമുളക്, പയര്‍, വഴുതന തുടങ്ങിയവയുടെ വിളവെടുപ്പാണ് നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.