ഉമ്മന്‍ ചാണ്ടിക്ക് സ്വീകരണം

കണ്ണൂര്‍: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി എം.എല്‍.എക്ക് കണ്ണൂര്‍ ഡി.സി.സി ഓഫിസില്‍ സ്വീകരണം നല്‍കി. ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായാണ് ഉമ്മൻ ചാണ്ടി എത്തിയത്. ഡി.സി.സി ഓഫിസിലെത്തിയ ഉമ്മൻ ചാണ്ടിയെ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഷാളണിയിച്ച് സ്വീകരിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍, മുന്‍ മന്ത്രി കെ.സി. ജോസഫ്, ചന്ദ്രന്‍ തില്ലങ്കേരി, കെ.സി. അബു, മുന്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി. മാത്യു, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് എം. അഭിജിത്ത്, എന്‍.പി. ശ്രീധരന്‍, മുഹമ്മദ് ബ്ലാത്തൂര്‍, കെ.സി. മുഹമ്മദ് ഫൈസല്‍, മാധവൻ മാസ്റ്റര്‍, എം.പി. വേലായുധന്‍, അഡ്വ. ബ്രിജേഷ് കുമാര്‍, പി. മുഹമ്മദ് ഷമ്മാസ് തുടങ്ങിയവര്‍ ഉമ്മൻ ചാണ്ടിയെ സ്വീകരിക്കാനെത്തിയിരുന്നു. photo: sandeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.