കോടതി റോഡ് ടാറിങ് തുടങ്ങി

തളിപ്പറമ്പ്: തളിപ്പറമ്പ് കോടതി റോഡും നഗരസഭ റോഡും മെക്കാഡം ടാറിങ് പ്രവൃത്തി ആരംഭിച്ചു. തിങ്കളാഴ്ച രാവിലെയാണ് പ്രവൃത്തി ആരംഭിച്ചത്. തളിപ്പറമ്പ് നഗരഹൃദയത്തിലെ പ്രധാന റോഡുകളായ കോടതി റോഡും നഗരസഭ റോഡും പോസ്റ്റ് ഓഫിസ് റോഡുമാണ് നവീകരിക്കുന്നത്. റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. കോടതി റോഡിൽ ന്യൂസ് കോർണർ ജങ്ഷനിൽനിന്ന് 100 മീറ്റർ മുൻ ഭരണസമിതി ഇൻറർലോക്ക് പാകിയിരുന്നു. നഗരസഭ റോഡ് ഉൾപ്പെടെ ബാക്കിയുള്ള 832 മീറ്റർ ഭാഗവും പോസ്റ്റ് ഓഫിസ് റോഡ് 200 മീറ്ററുമാണ് മെക്കാഡം ടാർ ചെയ്യുന്നത്. 66 ലക്ഷം രൂപയാണ് ഇതിനായി നഗരസഭ നീക്കിവെച്ചത്. ശനിയാഴ്ച ടാറിങ് പ്രവൃത്തി ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും കാലാവസ്ഥ പ്രശ്നം കാരണം മാറ്റിവെക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.