കണ്ണൂര്‍ വിമാനത്താവളത്തിൽ സ്വർണം പിടികൂടി

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 1083 ഗ്രാം സ്വർണം പിടികൂടി. തിങ്കളാഴ്ച പുലര്‍ച്ച ഗോ എയര്‍ വിമാനത്തില്‍ അബൂദബിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് 56,31,600 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഇയാളുടെ മലാശയത്തില്‍ നാലു ക്യാപ്‌സ്യൂള്‍ സ്വര്‍ണ സംയുക്തം ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പതിവുപരിശോധനയിലാണ് ഇയാളെ കണ്ടത്. അസി. കമീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ എം.സി. പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ ജുബേര്‍ഖാന്‍, രാംലാല്‍, സൂരജ് ഗുപ്ത, സന്ദീപ്, നിവേദിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.