കലുങ്ക് നിർമാണം അശാസ്ത്രീയമെന്ന് പരാതി

പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ പുളിയനമ്പ്രം മുസ്‍ലിം യു.പി സ്കൂൾ റോഡിൽ നിർമിക്കുന്ന കലുങ്ക് അശാസ്ത്രീയമെന്ന് നാട്ടുകാർ. ഇവിടെയുള്ള തോടിന് കുറുകെയുള്ള റോഡിലെ കലുങ്ക് പത്തുദിവസം മുമ്പാണ് പൊളിച്ച് പുനർനിർമാണം തുടങ്ങിയത്. മയ്യഴി പുഴയിൽനിന്നും പുളിയനമ്പ്രം ഭാഗത്തേക്കുള്ള തോടിലെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിലാണ് നിർമാണമെന്നാണ് നാട്ടുകാരുടെ പരാതി. പൊളിച്ചുമാറ്റിയ കലുങ്ക് വീതിയുള്ളതും വെള്ളമൊഴുക്കിന് തടസ്സം വരാത്തതുമായിരുന്നു. പുതിയ കലുങ്ക് തോടിന്റെ ഇരുവശങ്ങളിലും വീതികുറയുന്ന തരത്തിലാണ്. ഇത് തോടിന്റെ ഇരുകരകളിലും താമസിക്കുന്നവർക്ക് മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയാകുമെന്ന് നാട്ടുകാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.