ഇരിക്കൂർ: വേനലവധിയിൽ വായനയുടെ സാധ്യതകൾ നൽകി ഇരിക്കൂർ ഗവ. ഹൈസ്കൂളിൽ നടപ്പാക്കുന്ന വേനൽ വായന സംഘാടനം കൊണ്ട് ശ്രദ്ധേയമാവുകയാണ്. സ്കൂളിലെ വായനക്കൂട്ടത്തിലാണ് ആദ്യഘട്ടത്തിൽ പുസ്തകങ്ങൾ നൽകുന്നത്. എട്ടു പേരുൾപ്പെട്ട ഗ്രൂപ്പുകളാക്കി വായനാനുഭവ ചർച്ചകൾ നടത്തുന്നതിനും സർഗാത്മക രചനകളിൽ പങ്കാളിത്തം നൽകുന്നതിനും ഉള്ള നിരവധി അവസരങ്ങളാണ് ഇതിലുള്ളത്. സാഹിത്യ മേഖലയിൽ കഥകളും അനുഭവക്കുറിപ്പുകളുമാണ് ഇപ്പോൾ സ്കൂൾ ലൈബ്രറി വഴി നൽകുന്നത്. സ്കൂൾ പ്രധാനാധ്യാപിക വി.സി. ശൈലജ വേനൽ വായനക്കുള്ള പുസ്തകങ്ങൾ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. എ.സി. റുബീന അധ്യക്ഷത വഹിച്ചു. വായനക്കൂട്ടം കോഓഡിനേറ്റർ കെ.പി. സുനിൽകുമാർ, ഇ.പി. ജയപ്രകാശ്, സി.കെ. നിഷാറാണി, കെ. ഷൈനി, വി.വി. സുനേഷ്, വി.സി. സീമ എന്നിവർ സംസാരിച്ചു. ചിത്രം : വേനൽ വായനയ്ക്കുള്ള പുസ്തകങ്ങൾ നൽകി പ്രധാനാധ്യാപിക വി.സി. ശൈലജ പരിപാടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.