ഇന്ധന വിലവര്‍ധന: കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്

കണ്ണൂര്‍: ഇന്ധന വിലവര്‍ധനക്കെതിരെ കോണ്‍ഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് രാജ്യം ഭരിക്കുന്ന കാലത്ത് ഇന്ധന വിലവര്‍ധനയില്‍ ചെറിയ മാറ്റം വരുത്തിയപ്പോള്‍ കാളവണ്ടി സമരം നടത്തിയവരാണ് ബി.ജെ.പി നേതാക്കള്‍. ബി.ജെ.പി അധികാരത്തില്‍ വന്നതോടുകൂടി ഇന്ധനവില റോക്കറ്റുപോലെ കുതിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എത്രത്തോളം ജനവിരുദ്ധമാകാമെന്നതിന്റെ തെളിവാണ് കേന്ദ്രത്തിലും സംസ്ഥാനത്തും ഇന്നു കാണുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. മേയര്‍ ടി.ഒ. മോഹനന്‍, വി.എ. നാരായണന്‍, സജീവ് മാറോളി, പ്രഫ. എ.ഡി. മുസ്തഫ, പി.ടി. മാത്യു, ചന്ദ്രന്‍ തില്ലങ്കേരി, കെ.സി. മുഹമ്മദ് ഫൈസല്‍, കെ. പ്രമോദ്, എന്‍.പി. ശ്രീധരന്‍, രജനി രാമാനന്ദ്, സി.ടി. ഗിരിജ, ടി. ജനാർദനന്‍, സുദീപ് ജെയിംസ്, മുഹമ്മദ് ഷമ്മാസ് എന്നിവർ സംസാരിച്ചു. പടം) സന്ദീപ്‌

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.