പുസ്തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു

ശ്രീകണ്ഠപുരം: നിടുവാലൂരിൽ പ്രവർത്തനമാരംഭിക്കുന്ന കുട്ടികളുടെ ഗ്രന്ഥാലയത്തിന്റെ പ്രചാരണാർഥമുള്ള പുസ്തകവണ്ടി ഓടിത്തുടങ്ങി. ചെങ്ങളായി പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെത്തുന്ന പുസ്തവണ്ടി കുട്ടികളിൽനിന്നും സ്കൂൾ അധികൃതരിൽനിന്നും പൊതുജനങ്ങളിൽനിന്നും പുസ്തകങ്ങൾ ശേഖരിക്കും. തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാന പാതയോരത്ത് നിടുവാലൂരിൽ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്രന്ഥാലയമാണ് കുട്ടികളുടെ ഗ്രന്ഥാലയമായി മാറ്റുന്നത്. പഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനൻ ഫ്ലാഗ് ഓഫ് ചെയ്തു. കെ.വി. മെസ്ന പുസ്തകങ്ങൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് കെ.എം. ശോഭന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എ. ജനാർദനൻ, എം.എം. പ്രജോഷ്, പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജേഷ്, ആശിഖ് ചെങ്ങളായി, എസ്. സ്മിത, പ്രിൻസിപ്പൽ പ്രേമരാജൻ, എൻ.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.