കണ്ണൂർ: പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍ ലക്ഷ്യമിട്ട് ഇഫ്താര്‍ വിരുന്നുകളിലും മറ്റ് അനുബന്ധ ചടങ്ങുകളിലും ജില്ലയില്‍ ഹരിത പെരുമാറ്റ ചട്ടം ഉറപ്പുവരുത്താന്‍ കൂട്ടായ ശ്രമങ്ങള്‍ നടത്താന്‍ മുസ്ലിം സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍ കാമ്പയിന്റെ ഭാഗമായി കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പേപ്പര്‍ കപ്പ്, പേപ്പര്‍ പ്ലേറ്റ് തുടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കുന്ന ഡിസ്‌പോസിബ്ള്‍ ഇനങ്ങളെല്ലാം ഇഫ്താര്‍ വിരുന്നുകളില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കും. ഹരിത പെരുമാറ്റ ചട്ടം പൂര്‍ണമായി പാലിക്കുന്ന സ്ഥാപനങ്ങളെ ആദരിക്കും. ഒറ്റത്തവണ പ്ലാസ്റ്റിക് വസ്തുക്കളും ഡിസ്‌പോസിബ്ള്‍ വസ്തുക്കളും ഒഴിവാക്കുക, മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കുക, മാലിന്യങ്ങളും ചപ്പുചവറും കടലാസുകളും കത്തിക്കുന്നത് ഒഴിവാക്കുക, മാലിന്യങ്ങള്‍ തരം തിരിച്ച് സൂക്ഷിക്കാന്‍ സ്ഥാപനങ്ങളില്‍ ബിന്നുകള്‍ സ്ഥാപിക്കുക തുടങ്ങിയ ഹരിത പെരുമാറ്റ രീതികളും മഹല്ലുകളില്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് സംഘടന നേതാക്കള്‍ കലക്ടര്‍ക്ക് ഉറപ്പുനല്‍കി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പൊതുയിടങ്ങള്‍ ശുചീകരിക്കുന്ന കാമ്പയിനുകള്‍ ഏറ്റെടുക്കാമെന്നും അവര്‍ യോഗത്തെ അറിയിച്ചു. ഹരിത കേരള മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍, ഹരിത കേരളം മിഷന്‍ ജില്ല റിസോഴ്സ് പേഴ്‌സൻ വി.കെ. അബിജാത്, നിർമല്‍ ഭാരത് എം.ഡി ഫഹദ്, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ, കേരള മുസ്ലിം ജമാഅത്ത്, കെ.എന്‍.എം, കെ.എന്‍.എം (മര്‍ക്കസുദ്ദവ), എസ്.വൈ.എസ്, ജമാ അത്തെ ഇസ്ലാമി, എസ്.കെ.എസ്.എസ്.എഫ് എന്നീ സംഘടനകളുടെ ഭാരവാഹികള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.