ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചു

തലശ്ശേരി: നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ ​ചെലവിൽ സംഗമം ജങ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ്‌ വിളക്ക് പ്രവർത്തനക്ഷമമായി. ഇവിടെ നേരത്തേയുണ്ടായിരുന്ന വിളക്ക് വാഹനമിടിച്ച് തകർന്നിരുന്നു. സ്വിച്ച് ഓൺ കർമം നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി നിർവഹിച്ചു. വൈസ് ചെയർമാൻ വാഴയിൽ ശശി, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ ഷബാന ഷാനവാസ്, നഗരസഭാംഗം സി.ഒ.ടി. ഷബീർ എന്നിവർ സംബന്ധിച്ചു. പടം..... തലശ്ശേരി സംഗമംകവലയിൽ സ്ഥാപിച്ച ഹൈമാസ്റ്റ്‌ വിളക്ക് പ്രവർത്തനക്ഷമമായപ്പോൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.