പഴയങ്ങാടി: കാർഷിക രംഗത്ത് വൻവികസനം ലക്ഷ്യമിട്ട് കല്യാശ്ശേരി ബ്ലോക്കിൽ കൃഷി ജാലകം എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാർഷിക കർമസേന, ആഗ്രോ സർവിസ് സെന്ററുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാർഷിക പ്രവർത്തന സംഘാടനം, കാർഷിക ഉൽപന്നങ്ങളുടെ വിപണനം എന്നിവ ഇതു വഴി സാധ്യമാക്കും. പഞ്ചായത്തുകൾ, കൃഷിഭവനുകൾ എന്നിവയുടെ സഹായവും ഉപയോഗപ്പെടുത്തും. ആഴ്ച ചന്തകൾ, ഇക്കോ ഷോപ്പുകൾ എന്നിവ വഴിയും ഉൽപന്നങ്ങൾ വിപണിയിലെത്തിക്കും. തിരഞ്ഞെടുക്കപ്പെടുന്ന 12 പേർക്ക് വർഷം മുഴുവൻ തൊഴിൽ ലഭ്യമാക്കും. ഓൺലൈൻ വഴിയുള്ള സേവനവും നൽകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായി 15 അംഗ കമ്മിറ്റിക്കാണ് നടത്തിപ്പിന്റെ ചുമതല. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ അധ്യക്ഷത വഹിച്ചു. അസി.ഡയറക്ടർ എ. സുരേന്ദ്രൻ, ഡോ. ആർ.വി. സിന്ധു, ഡോ. നിഷ ലക്ഷ്മി, എന്നിവർ ക്ലാസെടുത്തു. ബ്ലോക്ക് വൈസ് പ്രസിഡൻറ് ഡി. വിമല, എ.വി. രവീന്ദ്രൻ, കെ. അനിത, പത്മിനി, രതീഷ്, കെ. സതീഷ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.