വോളിബാൾ; നേവിയെ തകർത്ത് കെ.എസ്.ഇ.ബി ചാമ്പ്യന്മാർ

പേരാവൂർ: ജിമ്മി ജോർജ് ഫ്ലഡ്‍ലിറ്റ് സ്റ്റേഡിയത്തിൽ സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച അഖിലേന്ത്യാ വോളിബാൾ ടൂർണമൻെറ് ഫൈനലിൽ ഇന്ത്യൻ നേവിയെ തകർത്ത് കെ.എസ്.ഇ.ബി തിരുവനന്തപുരം ചാമ്പ്യന്മാരായി. നേരിട്ടുള്ള സെറ്റുകൾക്കാണ് കെ.എസ്.ഇ.ബി വിജയിച്ചത്. പ്രാദേശിക മത്സരത്തിലെ ഫൈനലിൽ തപസ്യ വീർപ്പാട് ജിമ്മി ജോർജ് ക്ലബ് പേരാവൂരിനെ പരാജയപ്പെടുത്തി ജേതാക്കളായി. ആദ്യ സെറ്റ് ജിമ്മി ജോർജ് ക്ലബ് ജയിച്ചപ്പോൾ രണ്ടും മൂന്നും സെറ്റുകൾ നേടിയാണ് തപസ്യ ജേതാക്കളായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.