തലശ്ശേരി: കൊടുവള്ളിയിൽ റെയിൽപാളത്തിനരികിലെ കുറ്റിക്കാട്ടിൽ തീപിടിത്തം. ഉച്ച സമയമായതിനാൽ പുകപടലം ഉയർന്നത് പരിസരവാസികൾക്കിടയിൽ പരിഭ്രാന്തിക്കിടയാക്കി. ഇതു വഴിയുള്ള തീവണ്ടി ഗതാഗതം ഒരു മണിക്കൂറോളം നിർത്തിവെച്ചു. ബുധനാഴ്ച ഉച്ചക്ക് ഒന്നിനു ശേഷമാണ് കൊടുവള്ളി റെയിൽവേ ഗേറ്റിനും ധർമടം പുഴക്കുമിടയിലെ ഇരട്ട പാളത്തിനരികിലെ കോഴിക്കോട് ഭാഗത്തേക്കുള്ള ഉണക്കപ്പുല്ലിൽ തീ ഉയർന്നത്. ഏതാണ്ട് അരക്കിലോമീറ്ററോളം തീ പടർന്നു. തീയും പുകയും ശ്രദ്ധയിൽപെട്ട പരിസരവാസികൾ അഗ്നിശമന സേനയിലും റെയിൽവേ സ്റ്റേഷനിലും വിവരം നൽകി. അപകടാവസ്ഥ ബോധ്യപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥർ തലശ്ശേരി, എടക്കാട് സ്റ്റേഷനുകളിൽ ജാഗ്രത നിർദേശം നൽകി. ഇതേ തുടർന്ന് കൊടുവള്ളി വഴി കടന്നു പോവേണ്ട തീവണ്ടികൾ രണ്ട് സ്റ്റേഷനുകളിലും പിടിച്ചിട്ടു. അസി.സ്റ്റേഷൻ ഓഫിസർ ദിനേശന്റെ നേതൃത്വത്തിൽ തലശ്ശേരിയിൽ നിന്നും ഒരു യൂനിറ്റ് കൊടുവള്ളിയിലേക്ക് കുതിച്ചെങ്കിലും റെയിലോരത്ത് എത്തിപ്പെടാൻ സാധിച്ചില്ല. ഒടുവിൽ നാട്ടുകാർക്കൊപ്പം ചേർന്ന് പുഴവെള്ളം ബക്കറ്റുകളിൽ ചുമന്നെത്തിച്ചാണ് അഗ്നിശമന സേനാംഗങ്ങൾ തീയണച്ചത്. ഫയർമാന്മാരായ അഫ്സൽ, വൈശാഖ്, നിരൂപ്, ഹോംഗാർഡ് പുരുഷോത്തമൻ, ഡ്രൈവർ ബിനീഷ് എന്നിവരാണ് നാട്ടുകാരോടൊപ്പം തീയണച്ചത്. പടം.... തലശ്ശേരി കൊടുവള്ളി റെയിലോരത്തെ കുറ്റിക്കാട്ടിൽ ബുധനാഴ്ച ഉച്ചക്കുണ്ടായ തീപിടിത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.