ഇമ്മാനുവല്‍ സില്‍ക്സ് ഷോറൂം വാർഷികാഘോഷം

കണ്ണൂർ: ഇമ്മാനുവല്‍ സില്‍ക്സിന്റെ കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട് ഷോറൂമുകളുടെ വാർഷികാഘോഷം വെള്ളിയാഴ്ച തുടങ്ങും. 45 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷത്തിൽ വ്യത്യസ്തങ്ങളായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങളുടെ ഉദ്ഘാടനം രാവിലെ 10ന് കണ്ണൂര്‍ ഷോറൂമില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. ദിവ്യ നിർവഹിക്കും. കാഞ്ഞങ്ങാട് ഷോറൂമില്‍ രാവിലെ 11ന്​ കാസർകോട്​ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്യുന്നു. മേയ് 15വരെ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്കാണ് തുടക്കംകുറിക്കുന്നത്. വിഷുവിനും റമദാനും മികച്ച വസ്ത്രങ്ങളുടെ കളക്ഷനുകളും ഒപ്പം സമ്മാനപദ്ധതിയും ഡിസ്‌കൗണ്ട് ഓഫറുകളും ഒരുക്കിയിട്ടുണ്ട്. എല്ലാദിവസവും നറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കും. ബംബര്‍ സമ്മാനമായി കാറും നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.