ധർണ നടത്തി

പയ്യന്നൂർ: മുടങ്ങിയ ശമ്പളം ഉടൻ വിതരണം ചെയ്യുക, അംഗൻവാടി ജീവനക്കാർക്കും ക്ഷേമനിധി ആനുകൂല്യങ്ങൾ നൽകുക, ശമ്പളപരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ നാഷനൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ പയ്യന്നൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസിന് മുന്നിൽ . ഡി.സി.സി സെക്രട്ടറി എ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ല വർക്കിങ് പ്രസിഡന്റ് കെ.കെ. ഗീത അധ്യക്ഷത വഹിച്ചു. ആർ. വേണു, എ. രൂപേഷ്, കെ.ടി. ഹരീഷ്, ഒ. വിമല, കെ.സി. സ്മിത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.