സ്ത്രീശക്തി കലാജാഥക്ക് സ്വീകരണം ഇന്ന്

തലശ്ശേരി: സ്ത്രീപക്ഷ നവകേരള പ്രചാരണ ഭാഗമായി കുടുംബശ്രീ പ്രവർത്തകർ സംഘടിപ്പിച്ച സ്ത്രീശക്തി കലാജാഥക്ക് ചൊവ്വാഴ്ച തലശ്ശേരിയിൽ സ്വീകരണം നൽകും. വൈകീട്ട് അഞ്ചിന് പുതിയ ബസ് സ്റ്റാൻഡിൽ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്യും. കലാജാഥയിലെ കലാകാരികളെ ആദരിക്കും. കഴിഞ്ഞ ദിവസം കരിവെള്ളൂരിൽനിന്നാണ് ജില്ലയിലെ പര്യടനത്തിനായി സ്ത്രീശക്തി കലാജാഥ പ്രയാണം തുടങ്ങിയത്. സ്ത്രീധനത്തിനെതിരെയും സ്ത്രീപീഡനത്തിനെതിരെയും ബോധവത്കരണവും ലിംഗസമത്വ കാമ്പയിനുമായി 50 കേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിക്കും. ചൊവ്വാഴ്ചത്തെ പര്യടന സമാപനമാണ് തലശ്ശേരിയിൽ നടത്തുന്നത്. വാർത്തസമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, ടി.സി. അബ്ദുൽ ഖിലാബ്, വി. സനില, പി.പി. സാജിദ, രമ്യ രാമൻ, പ്രദീപ് കുമാർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.