മാഹി: വനിതകൾക്ക് ടെസ്റ്റ് ഉൾപ്പെടെ ഡ്രൈവിങ് സംബന്ധമായ മുഴുവൻ സേവനങ്ങളും എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച നൽകുമെന്ന് പുതുച്ചേരി ഗതാഗത മന്ത്രി എസ്. ചന്ദ്ര പ്രിയങ്ക. പുതുച്ചേരിയിൽ പിങ്ക് ഡേ എന്ന പേരിൽ ആദ്യ ശനിയാഴ്ച സ്ത്രീകൾക്ക് ഡ്രൈവിങ് സംബന്ധമായ സേവനങ്ങൾ നൽകുന്നുണ്ട്. ഇത് മാഹിയിലും നടപ്പാക്കുകയാണ്. 26ന് മാഹിയിൽ നടപ്പാക്കുന്ന പിങ്ക് ഡേയിലൂടെ ഈ സേവനം മാഹിയിലെ വനിതകൾക്കും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. മാഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഏപ്രിൽ മുതൽ ആദ്യ ശനിയാഴ്ചയാണ് പിങ്ക് ഡേ. മാഹിയിലെ ഓട്ടോറിക്ഷകൾക്ക് വർഷങ്ങളായി പെർമിറ്റ് നൽകുന്നത് നിർത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ ഓട്ടോകൾക്ക് താൽക്കാലിക പെർമിറ്റ് നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. പുതുച്ചേരിയിൽനിന്ന് മാഹിയിലേക്കും തിരിച്ചും സർവിസ് നടത്തുന്ന സർക്കാർ ബസിന്‍റെ ശോച്യാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പുതിയ ബസ് വാങ്ങാനുള്ള കേന്ദ്രഫണ്ട് കിട്ടിയാലുടൻ മാഹിക്ക് പുതിയ ബസ് അനുവദിക്കുമെന്നും മന്ത്രി വിശദീകരിച്ചു. മാഹിയിൽ പി.ആർ.ടി.സി സർവിസ് നടത്തുന്ന പ്രാദേശിക ബസുകളിൽ നേരിടുന്ന ഡ്രൈവർ ക്ഷാമം പരിഹരിക്കാൻ കരാർ വ്യവസ്ഥയിൽ ഡ്രൈവർമാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടുണ്ട്. പരിഹാര നടപടികൾ മുൻഗണനാക്രമത്തിൽ നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.