പൊതുപണിമുടക്ക് വിജയിപ്പിക്കും

പഴയങ്ങാടി: 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ പഴയങ്ങാടിയിൽ ചേർന്ന സംയുക്ത ട്രേഡ് യൂനിയൻ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. ജില്ല എസ്.ടി.യു സെക്രട്ടറി എ.പി. ബദറുദ്ദീന്റെ അധ്യക്ഷതയിൽ സി.പി.എം മാടായി ഏരിയ കമ്മിറ്റി അംഗം വി. വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ല വാഹന പ്രചാരണ ജാഥക്ക് 18ന് വൈകീട്ട് മൂന്നിന് സ്വീകരണം നൽകും. 26ന് വൈകീട്ട് മൂന്നിന് പഴയങ്ങാടിയിൽനിന്ന് മൊട്ടാമ്പ്രത്തേക്ക് കാൽനട ജാഥ സംഘടിപ്പിക്കും. യോഗത്തിൽ ഒ.വി. രഘുനാഥൻ, എം.വി.നജീബ്, കെ.ഗോപാലകൃഷ്ണൻ, എം. രാമചന്ദ്രൻ, പി. അബ്ദുൽ ശുക്കൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.