സര്‍ജിക്കല്‍ ഐ.സി.യു, ഓപറേഷന്‍ തിയറ്റര്‍ ഉദ്ഘാടനം

കണ്ണൂര്‍: ശ്രീചന്ദ് സ്‌പെഷാലിറ്റി ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഓപറേഷന്‍ തിയറ്ററുകള്‍, സര്‍ജിക്കല്‍ ഇന്റെന്‍സീവ് കെയര്‍ യൂനിറ്റ് എന്നിവയുടെ പ്രവര്‍ത്തനം ആരംഭിച്ചു. അള്‍ട്രാ ക്ലിയര്‍ ലാമിനാര്‍ എയര്‍ ​​​േഫ്ലാ സിസ്റ്റത്തോടു കൂടിയ ആറു സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മോഡുലാര്‍ ഓപറേഷന്‍ തിയറ്ററുകളും 15 കിടക്കകളുള്ള ഐ.സി.യു കോംപ്ലക്‌സുമാണ് രോഗികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. സാംക്രമിക, പകര്‍ച്ചവ്യാധികളുള്ള രോഗികള്‍ക്കായി പ്രത്യേക നെഗറ്റിവ് പ്രഷര്‍ സംവിധാനത്തോട് കൂടിയ നാലു ഐസൊലേഷന്‍ മുറികള്‍, ഗുണനിലവാരമുള്ള ചികിത്സ, പരിചരണത്തിനായി അത്യാധുനിക ഉപകരണങ്ങള്‍, കേന്ദ്ര നിരീക്ഷണ സംവിധാനവുമായി ബന്ധിപ്പിച്ച കിടക്കകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. സി.ഇ.ഒ നിരൂപ് മുണ്ടയാടന്‍, ക്രിറ്റിക്കല്‍ കെയര്‍ വിഭാഗം തലവന്‍ ഡോ. ജോജി ആന്റണി എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉത്തര മലബാറിലെ മികച്ച നിലവാരത്തിലുള്ള രോഗി പരിചരണം ലഭ്യമാക്കാന്‍ ശ്രീച്ചന്ദിന് ഇതുമൂലം സാധിക്കുമെന്ന് സി.ഇ.ഒ പ്രസ്താവനയില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.