എസ്.പി.സി പാസിങ് ഔട്ട് പരേഡ്

പയ്യന്നൂർ: എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാമത് എസ്.പി.സി ബാച്ചിന്റെ പാസിങ് ഔട്ട് പരേഡിൽ നഗരസഭാ ചെയർപേഴ്സൻ കെ.വി. ലളിത സല്യൂട്ട് സ്വീകരിച്ചു. കൗൺസിലർ മണിയറ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്.ഐ പി. വിജേഷ് മുഖ്യാതിഥിയായി. പി.കെ. വിജിത്ത്, എം.വി. അതുൽ, എം.വി. സുനിൽകുമാർ, ലൗജ ശിവദാസ്, കെ.വി. നാരായണൻ, പ്രിൻസിപ്പൽ ടി.വി. വിനോദ് എന്നിവർ സംസാരിച്ചു. ആർ. മധു സ്വാഗതവും കെ.വി. ഗിരിജ നന്ദിയും പറഞ്ഞു. photoW പയ്യന്നൂർ ഗവ.വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി പാസിങ് ഔട്ട് പരേഡിൽ നഗരസഭാ ചെയർപേഴ്സൻ കെ.വി. ലളിത സല്യൂട്ട് സ്വീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.