തിരുന്നാൾ ആഘോഷം തുടങ്ങി

പേരാവൂർ: സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ വി. യൗസേപ്പിതാവിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുന്നാൾ തുടങ്ങി. ഫൊറോന വികാരി ഡോ.തോമസ് കൊച്ചു കരോട്ട് കൊടിയേറ്റി. ഞായറാഴ്ച മുതൽ വെള്ളിയാഴ്ച വരെ ദിവസവും വൈകീട്ട് നാലിന് ആരാധന, ജപമാല. 4.30 ന് കുർബാന, വചന സന്ദേശം, നൊവേന. ശനിയാഴ്ച തീർഥാടന ദേവാലയം പ്രഖ്യാപനം. മാർ.ജോർജ് ആലഞ്ചേരി, മാർ.ജോർജ് ഞരളക്കാട്ട്, മാർ.ജോസഫ് പാംപ്ലാനി, മാർ.ജോർജ് വലിയമറ്റം എന്നിവർ സംബന്ധിക്കും. 11.30 ന് പാരിഷ് ഹാൾ വെഞ്ചരിപ്പ്, പൊതുസമ്മേളനം, സ്നേഹവിരുന്ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.