വിവാഹ ആഭാസത്തിനും ലഹരി വ്യാപനത്തിനുമെതിരെ മുസ്​ലിം ജമാഅത്ത്

തലശ്ശേരി: വിവാഹത്തോടുനബന്ധിച്ച് നടക്കുന്ന ആഭാസങ്ങൾക്കും സമൂഹത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന ലഹരിക്കുമെതിരായി ബോധവത്​കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ തലശ്ശേരി സംയുക്ത മുസ്‌ലിം ജമാഅത്ത് മഹല്ല് ശാക്തീകരണ ശിൽപശാല പദ്ധതികൾ ആവിഷ്കരിച്ചു. തലശ്ശേരി നഗരസഭ പരിധിയിലെ 51 പള്ളികളിലെ പ്രസിഡന്റ്, സെക്രട്ടറി, ഖത്തീബുമാർ എന്നിവർക്കായി സംഘടിപ്പിച്ച ശിൽപശാല തലശ്ശേരി സംയുക്ത ജമാഅത്ത് ഖാദി ടി.എസ്. ഇബ്രാഹിം കുട്ടി മുസ്​ലിയാർ ഉദ്ഘാടനം ചെയ്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ചെറിയ പെരുന്നാൾ ദിനത്തിൽ നിശ്ചയിക്കപ്പെട്ട സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മഹല്ല് ശാക്തീകരണം എന്ന വിഷയത്തിൽ സിജി ജില്ല ട്രെയിനർ ഷാഫി പാപ്പിനിശ്ശേരി ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് കെ.സി. അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.പി.വി. സൈനുദ്ദീൻ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. വി. അബ്ദുൽ ലത്തീഫ് ഫൈസി, സയ്യിദ് ഇബ്രാഹിം പൂക്കോയ തങ്ങൾ, എ.കെ. ആബൂട്ടി ഹാജി, വി.കെ. ജവാദ് അഹമ്മദ് എന്നിവർ സംസാരിച്ചു. പ്രഫ. യു.സി. അബ്ദുൽ മജീദ് സ്വാഗതവും കെ.പി. നജീബ് നന്ദിയും പറഞ്ഞു. പടം....തലശ്ശേരി സംയുക്ത മുസ്‌ലിം ജമാഅത്ത് മഹല്ല് ശാക്തീകരണ ശിൽപശാല ഖാദി ടി.എസ്. ഇബ്രാഹിം കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.