കണ്ണൂര്‍: കക്കാട് ഖിദ്മത്തുല്‍ ഇസ്‌ലാം ട്രസ്റ്റ് കോര്‍പറേഷന്‍ പുഴാതി സോണല്‍ ഓഫിസിന് സമീപം നിര്‍മിച്ച കക്കാട് യൂനിറ്റി സെന്റര്‍ ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ടി. ആരിഫലി നിര്‍വഹിച്ചു. സൗരോർജ സിസ്റ്റം, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍, ഓഫിസ് എന്നിവ മേഖല നാസിമുമാരായ പി.പി. അബ്ദുറഹ്‌മാന്‍, വി.പി. ബഷീര്‍, യു.പി. സിദ്ദീഖ് എന്നിവർ ഉദ്ഘാടനം ചെയ്തു. പുഴാതി മേഖലയിലെ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ കുണ്ടുവളപ്പില്‍ മൊയ്തീന്‍, സി.എച്ച്. ഹാഷിം, കെ.എന്‍. ലത്തീഫ് എന്നിവരെ ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് പി.കെ. മുഹമ്മദ് സാജിദ് നദ്‌വി ആദരിച്ചു. കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി എന്‍.എം. അബ്ദുറഹ്‌മാന്‍, ഏരിയ പ്രസിഡന്റ് കെ. മുഹമ്മദ് ഹനീഫ്, ഖതീബ് ഫൈസല്‍ ചക്കരക്കല്ല്, ജില്ല പഞ്ചായത്ത് മുൻ അംഗം പി.പി. മഹമൂദ്, കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. അമീര്‍, ഡോ. അബ്ദുസലാം ഓലയാട്ട്, കെ.എല്‍. അബ്ദുല്‍സലാം, സി.പി. മുര്‍ഷിദ്, എം. ഇബ്രാഹിംകുട്ടി, ടി. അസീര്‍ എന്നിവർ സംസാരിച്ചു. സാംസ്‌കാരിക സമ്മേളനം മേയര്‍ ടി.ഒ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ടി. ആരിഫലി മുഖ്യപ്രഭാഷണം നടത്തി. ഡോ. അബ്ദുസലാം ഓലയാട്ട് അധ്യക്ഷത വഹിച്ചു. വി.പി. ബഷീര്‍, യു.പി. സിദ്ദീഖ്, പി.കെ. മുഹമ്മദ്, സാജിദ് നദ്‌വി, ഡോ. വി.സി. സഹീര്‍, കൗണ്‍സിലര്‍മാരായ ടി. രവീന്ദ്രന്‍, കുക്കിരി രാജേഷ് എന്നിവർ സംസാരിച്ചു. സി.പി. മുസ്തഫ സ്വാഗതവും വി.കെ. നൗഫല്‍ നന്ദിയും പറഞ്ഞു. --------------------------- പടം, kakkad unit centre ulgadanm) കക്കാട് ഖിദ്മത്തുല്‍ ഇസ്‌ലാം ട്രസ്റ്റ് നിര്‍മിച്ച കക്കാട് യൂനിറ്റി സെന്റര്‍ ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ ജനറൽ സെക്രട്ടറി ടി. ആരിഫലി നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.