പക്ഷി നിരീക്ഷണ സർവേ തുടങ്ങി

കേളകം: ആറളം വൈൽഡ്‌ലൈഫ് ഡിവിഷനിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ പക്ഷികളുടെ കണക്കെടുപ്പ് ആരംഭിച്ചു. ഞായറാഴ്ച സമാപിക്കും. കേരളത്തിലും പുറത്തുമുള്ള 65ഓളം പക്ഷി നിരീക്ഷകർ സർവേയിൽ പങ്കെടുക്കുന്നുണ്ട്. വന്യജീവി സങ്കേതങ്ങളിലെ 10 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സർവേ നടത്തുന്നത്. ആറളം വൈൽഡ്‌ലൈഫ് വാർഡൻ വി. സന്തോഷ്‌കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പാലക്കാട്‌ വൈൽഡ്‌ലൈഫ് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വി. ഉത്തമൻ ഉദ്ഘാടനം ചെയ്തു. അസി. വൈൽഡ്‌ലൈഫ് വാർഡൻ എൻ. അനിൽകുമാർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ പ്രദീപൻ കാരായി, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വിനു കായലോടാൻ, പക്ഷി നിരീക്ഷകരായ സി. ശശികുമാർ, സത്യൻ മേപ്പയൂർ, റോഷ്‌ നാഥ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.