ശീട്ടുകളി സംഘത്തെ പിടികൂടി

കണ്ണൂര്‍: നഗരസഭ സ്റ്റേഡിയത്തിനു സമീപം പണംവെച്ച് ശീട്ടുകളിക്കുകയായിരുന്ന അഞ്ചുപേരെ പൊലീസ് പിടികൂടി. ചിറക്കൽ കുന്നുകൈ രൂഷ്ദ ക്വാര്‍ട്ടേര്‍സിൽ അബ്ദുൽ ജലീല്‍ (50), ആലക്കോട് പത്താന്‍പറ അഴിക്കോടന്‍റകത്ത് ഹൗസിൽ ഹാരിസ് (47), അഴീക്കോട് പൊയ്ത്തുംകടവ് മഠത്തില്‍ ഹൗസിൽ നൗഷാദ് (42), തളിപ്പറമ്പ് കാക്കത്തോട് പി.എം ഹൗസിൽ മുഹമ്മദ് സക്കീര്‍ (30), താഴെ ചൊവ്വ എളയാവൂര്‍ റോഡ് ചന്ദ്രോത്ത് ഹൗസിൽ സോമസുന്ദരന്‍ (58) എന്നിവരാണ് പിടിയിലായത്. പ്രതികളില്‍നിന്നും 30,800 രൂപ കണ്ടെത്തി. എസ്.ഐ അരുണ്‍, എ.എസ്.ഐ അജയന്‍, സി.പി.ഒ നാസര്‍, രാജേഷ് തുടങ്ങിയവർ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.