കേളകം: തുരത്തിയ കാട്ടാനകൾ കൂട്ടമായി മടങ്ങിയെത്തിയതോടെ ആറളം ഫാം വീണ്ടും കാട്ടാനകളുടെ സങ്കേതമായി. കാട്ടാനഭീഷണിമൂലം കശുവണ്ടി ശേഖരണവും കാടുവെട്ടും പ്രതിസന്ധിയിലായതോടെ വിളവെടുപ്പ് നടത്താനാവാത്തത് പ്രതിസന്ധി രൂക്ഷമാക്കി. മികച്ച ഉൽപാദനം നടക്കുന്ന ഭാഗങ്ങൾപോലും കാടുകയറി കിടക്കുകയാണ്. കാടിനുള്ളിൽനിന്ന് കശുവണ്ടി യഥാസമയം ശേഖരിക്കാൻ കഴിയാത്തതുമൂലമുള്ള നഷ്ടം കൂടിവരുകയാണ്. ഫാമിന്റെ കശുവണ്ടി മേഖലയായ 1, 2, 3, 4, 5 ബ്ലോക്കുകളിലാണ് ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. 40ഓളം ആനകൾ ഫാമിന്റെ കശുവണ്ടി തോട്ടങ്ങളിൽ ഉണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. കഴിഞ്ഞ ദിവസം കശുവണ്ടി ശേഖരിക്കുന്നതിനിടെ തൊഴിലാളി ആനയെക്കണ്ട് ഭയന്നോടി വീണ് പരിക്കേറ്റു. തൊഴിലാളിയുടെ സ്വണമാലയും ഓട്ടത്തിനിടെ നഷ്ടപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.