വിഷ്ണു നമ്പൂതിരി അവാർഡ് വിതരണം

പയ്യന്നൂർ: കുന്നരു മലയാളം വായനശാല ഗ്രന്ഥാലയവും ഡോ. എം.വി. വിഷ്ണു നമ്പൂതിരി സ്മാരക പഠനകേന്ദ്രവും വിഷ്ണു നമ്പൂതിരിയുടെ കുടുംബത്തിന്റെ സഹകരണത്തോടെ നൽകുന്ന ഡോ. എം.വി. വിഷ്ണു നമ്പൂതിരി സ്മാരക ഫോക് ലോർ പുരസ്കാരം കല്ലാറ്റ് മണികണ്ഠക്കുറുപ്പിന് സമർപ്പിച്ചു. 'ഭദ്രകാളി കളമെഴുത്തും പാട്ടും അനുഷ്ഠാനങ്ങളും' ഗ്രന്ഥമാണ് പുരസ്കാരത്തിന് അർഹമായത്. ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനവും പുരസ്കാരവിതരണവും നിർവഹിച്ചു. ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ എ.വി. അജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. പുരസ്കാര ഗ്രന്ഥം ഡോ. രാമന്തളി രവി പരിചയപ്പെടുത്തി. കെ. വിജീഷ്, എം.വി. ലളിതാംബിക എന്നിവർ സംസാരിച്ചു. കെ.പി. സുരേഷ് പണിക്കർ അധ്യക്ഷത വഹിച്ചു. പി.വി. നാരായണൻ മാസ്റ്റർ സ്വാഗതവും വി.വി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.