പയ്യന്നൂർ: ലോക വൃക്ക ദിനത്തിൽ വൃക്കരോഗികൾക്ക് അഭയകേന്ദ്രമായി പയ്യന്നൂർ നഗരസഭയുടെ താലൂക്ക് ആശുപത്രി ഡയാലിസിസ് കേന്ദ്രം. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 2021 ജൂലൈ ഏഴിന് പ്രവർത്തനമാരംഭിച്ച 10 കിടക്കകളോട് കൂടിയ ഡയാലിസിസ് കേന്ദ്രം പ്രവർത്തനമാരംഭിച്ച് കേവലം ആറ് മാസം പിന്നിടുമ്പോൾ 1674 ഡയാലിസിസുകൾ പൂർത്തിയാക്കി. ഒറ്റ ഷിഫ്റ്റിലാണ് നിലവിൽ കേന്ദ്രം പ്രവർത്തിച്ച് വരുന്നത്. ഷിഫ്റ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനാവശ്യമായ ഇടപെടൽ പയ്യന്നൂർ നഗരസഭയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. പയ്യന്നൂർ താലൂക്ക് ആശുപത്രി ജനറൽ മെഡിസിൻ വിഭാഗം കൺസൽട്ടന്റ് ഡോ. സി. ഫിറോസ്, ജൂനിയർ കൺസൽട്ടന്റ് ഡോ. അഹമ്മദ് നിസാർ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യചുമതലയുള്ള നഴ്സിങ് ഓഫിസർ ബിന്ദു ജോസഫ്, മൂന്ന് ഡയാലിസിസ് ടെക്നീഷ്യൻമാർ, രണ്ട് നഴ്സിങ് ഓഫിസർമാർ, രണ്ട് സപ്പോർട്ടീവ് ജീവനക്കാർ എന്നിവരാണ് കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് ചുക്കാൻപിടിക്കുന്നത്. ---------- പി.വൈ.ആർ ഡയാലിസിസ് സൻെറർ: പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.