പൊലീസ് റൂറൽ ജില്ല ഓഫിസുകൾ തുറന്നു

തളിപ്പറമ്പ്: കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്റെയും കേരള പോലീസ് അസോസിയേഷന്റെയും റൂറൽ ജില്ല കമ്മിറ്റി ഓഫിസ് തളിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഒരുവർഷം മുമ്പ് കണ്ണൂരിലെ പൊലീസ് സംവിധാനം കണ്ണൂർ സിറ്റി, റൂറൽ എന്നിങ്ങനെ വിഭജിച്ചിരുന്നു. അതോടെ നേരത്തേ കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ എന്നിവയുടെ ജില്ല ആസ്ഥാനമായിരുന്ന എ.ആർ ക്യാമ്പിലെ ഓഫിസ് കണ്ണൂർ സിറ്റി പൊലീസിന് കീഴിലെ അസോസിയേഷന്റെ ആസ്ഥാനമായി മാറുകയും ഒരുവർഷമായി കണ്ണൂർ റൂറൽ അസോസിയേഷനകൾക്ക് ജില്ല കമ്മിറ്റി ഓഫിസ് സംവിധാനം ഇല്ലാതാകുകയും ചെയ്തു. മാങ്ങാട് കെ.എ.പി ക്യാമ്പിൽ റൂറൽ പൊലീസ് സൂപ്രണ്ടിന്റെ ഓഫിസിനൊപ്പം താൽക്കാലികമായി പ്രവർത്തിച്ചിരുന്ന അനുബന്ധ സ്ഥാപനങ്ങൾ തളിപ്പറമ്പിലേക്ക് വന്നതോടെയാണ് അസോസിയേഷനുകൾക്കും തളിപ്പറമ്പിൽ ജില്ല കമ്മിറ്റി ഓഫിസ് ഒരുക്കാനായത്. ഓഫിസിന്റെ ഉദ്ഘാടനം റൂറൽ ജില്ല പൊലീസ് മേധാവി പി.ബി. രാജീവ് ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ റൂറൽ ജില്ല പ്രസിഡന്റ് ഇ.പി. സുരേശൻ അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പിമാരായ ടി.കെ. രത്നകുമാർ, കെ.ഇ. പ്രേമചന്ദ്രൻ, കെ.പി.ഒ.എ സംസ്ഥാന ജോ. സെക്രട്ടറിമാരായ പി.പി. മഹേഷ്, പി. രമേശൻ, തളിപ്പറമ്പ് എസ്.എച്ച്.ഒ എ.വി. ദിനേശൻ എന്നിവർ സംസാരിച്ചു. കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ല സെക്രട്ടറി കെ. ജയേഷ് സ്വാഗതവും കെ.പി.ഒ.എ റൂറൽ ജില്ല സെക്രട്ടറി കെ.പി. അനീഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.