വ്യാപാരികളുടെ സംരക്ഷണത്തിനായി കാരുണ്യ പദ്ധതി

തലശ്ശേരി: അംഗങ്ങളായ വ്യാപാരികളുടെയും വ്യവസായികളുടെയും കുടുംബത്തിന്റെ സംരക്ഷണത്തിനായി കാരുണ്യ പദ്ധതിയുമായി വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി. ജില്ലയിലെ മുഴുവൻ സമിതി അംഗങ്ങളെയും ഉൾപ്പെടുത്തി സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ചാരിറ്റബിൾ സൊസൈറ്റിയാണ് വ്യാപാരി സുരക്ഷ പദ്ധതി നടപ്പിലാക്കുന്നത്. അസുഖബാധിതരായ വ്യാപാരികൾക്കുള്ള സഹായം, മരിച്ച വ്യാപാരികളുടെ കുടുംബത്തിനുള്ള സഹായം തുടങ്ങി നിരവധിയായ ആശ്വാസ പദ്ധതികളാണ് വ്യാപരികൾക്കായി നടപ്പിലാക്കുന്നത്. രണ്ടുദിവസം പൈതൽ മലയിൽ ചേർന്ന ജില്ല ശിൽപശാലയിൽ സുരക്ഷ പദ്ധതി അംഗീകരിച്ചു. ശിൽപശാലയുടെ സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ്കോയ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പങ്കജവല്ലി, ജില്ല സെക്രട്ടറി പി.എം. സുഗുണൻ, ചാക്കോ മുല്ലപ്പള്ളി, കെ.കെ. സഹദേവൻ, കെ.വി. ഉണ്ണികൃഷ്ണൻ, പി. വിജയൻ, കെ.എം. ലത്തീഫ്, ഇ. സജീവൻ എന്നിവർ സംസാരിച്ചു. -------------- പടം......വ്യാപാരി വ്യവസായി സമിതി ജില്ല ശിൽപശാലയുടെ സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ്കോയ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.