കണ്ണൂർ: വ്യാവസായിക പരിശീലന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ കണ്ണൂർ ഗവ. ഐ.ടി.ഐയിൽ 'സ്പെക്ട്രം -2022' എന്ന പേരിൽ തൊഴിൽ മേള സംഘടിപ്പിക്കുമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 11ന് രാവിലെ ഒമ്പത് മുതൽ നടക്കുന്ന മേളയിൽ ജില്ലയിലെ 10 സർക്കാർ ഐ.ടി.ഐകളിലും സ്വകാര്യ ഐ.ടി.ഐയിലും പഠിച്ചിറങ്ങിയവർക്ക് പ്രയോജനം ലഭിക്കും. മേള കലക്ടർ ആർ. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ഉൽപാദന -സേവന മേഖലകളിലെ കേരളത്തിനകത്തും പുറത്തുമുള്ള 60ഓളം പ്രമുഖ വ്യവസായ സ്ഥാപനങ്ങളിൽ 800 ഒഴിവുകളാണ് നിലവിൽ തൊഴിൽ മേളയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഐ.ടി.ഐകളിൽ പഠിച്ചിറങ്ങിയവർക്കും തൊഴിൽ ദാതാക്കളായ കമ്പനികൾക്കും സ്പെക്ട്രം ജോബ്സ് ഡോട്ട് ഓർഗ് എന്ന സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾ 8089238825 എന്ന നമ്പറിലും ലഭിക്കും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ ടി. മനോജ് കുമാർ, വൈസ് പ്രിൻസിപ്പൽ ഗംഗാധരൻ ചക്കരയൻ, മധുസൂദനൻ, എം. പവിത്രൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.