വിമൻ ജസ്റ്റിസ് അവകാശ സംരക്ഷണ സദസ്സ്

കണ്ണൂർ: 'ആർ.എസ്.എസ് വംശീയ ഉത്തരവുകൾ പെണ്ണുങ്ങൾ ചോദ്യം ചെയ്യുന്നു' എന്ന തലക്കെട്ടിൽ വിമൻ ജസ്റ്റിസ് മൂവ്മൻെറ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച അവകാശ സംരക്ഷണ സദസ്സ് സംസ്ഥാന സെക്രട്ടറി സുഫീറ എരമംഗലം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് യു.വി. സുബൈദ അധ്യക്ഷത വഹിച്ചു. മദ്യവർജന സമിതി വനിത വിഭാഗം പ്രസിഡന്റ് ഐ.സി. മേരി, വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി അംഗം നാണി ടീച്ചർ, ഫ്രറ്റേണിറ്റി മൂവ്മൻെറ് ദേശീയ കൗൺസിൽ അംഗം നസ്റീന ഇല്യാസ്, സാമൂഹിക പ്രവർത്തക സാജിദ ഹാരിസ് എന്നിവർ സംസാരിച്ചു. കവയിത്രി ഗീത കവിത ആലപിച്ചു. മത്തായി മാഞ്ഞൂരാൻ സാഹിത്യരത്നം അവാർഡ് ലഭിച്ച ധന്യ നെരിക്കോടനെ ആദരിച്ചു. ജില്ല സെക്രട്ടറി ലില്ലി ജെയിംസ് സ്വാഗതവും ജില്ല കമ്മിറ്റി അംഗം സാബിറ ടീച്ചർ സമാപനവും നടത്തി. ----------------------------------------- photo: sandeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.