ശാക്തീകരണ ആഹ്വാനവുമായി വനിത ദിനാചരണം

കണ്ണൂർ: വനിത ശാക്​തീകരണത്തിന്‍റെ പ്രാധാന്യം വിളിച്ചോതി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വനിതദിനം ആചരിച്ചു. മഹിള കോൺഗ്രസ്‌ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ മൈത്രി വൃദ്ധസദനത്തിൽ നടന്ന പരിപാടി ഡി.സി.സി പ്രസിഡന്റ്‌ അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ രജനി രമാനന്ദ് അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ അസോ. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പരിപാടി ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. ജില്ല വനിത ഫോറം കൺവീനർ എ. കൽപന അധ്യക്ഷത വഹിച്ചു. മഹിള ഐക്യവേദി കലക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച മഹിള പ്രതിഷേധം ജില്ല രക്ഷാധികാരി പ്രഫ. ഡോ. വത്സല ശിവ ഉദ്​ഘാടനം ചെയ്​തു. മഹിള ഐക്യവേദി ജില്ല അധ്യക്ഷ രാഗിണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.