കെ.എസ്.ടി.യു അനുശോചിച്ചു

കണ്ണൂർ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കേരള സ്കൂൾ ടീച്ചേഴ്‌സ് യൂനിയൻ ജില്ല കമ്മറ്റി അനുശോചിച്ചു. പിന്നാക്ക -ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹമെന്നു കെ.എസ്.ടി.യു അഭിപ്രായപ്പെട്ടു. സംസ്ഥാന ട്രഷറർ ബഷീർ ചെറിയാണ്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.ടി മുസ്തഫ, ജില്ല പ്രസിഡന്റ് പി. മുനീർ, ജില്ല ജനറൽ സെക്രട്ടറി സിദ്ദീഖ് കൂടത്തിൽ, കെ.ടി. സാജിദ്, എം.എം. ഹബീബ്, കെ. മുജീബ് റഹ്‌മാൻ, എൻ.കെ റഫീഖ്, പി.കെ. അബ്ദുൽറഹ്‌മാൻ, പി. ഇസ്മായിൽ, പി.ജെ. അബ്ദുൽഅസീസ്, വി.കെ. നാസർ, എം.പി. കരീം, എ. അബ്ദുൽലത്തീഫ്, നജീബ് മാളിൽ, എ. മെഹ്റൂഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.