പട്ടുവത്ത് ഓട്ടോ ടാക്സി തകർത്തു

തളിപ്പറമ്പ്: പട്ടുവത്ത് നിർത്തിയിട്ട ഓട്ടോ ടാക്സിയുടെ ഗ്ലാസ് തകർത്തു. എൻ.പി. രതീഷിന്റെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. പട്ടുവം യു.പി സ്കൂളിനു സമീപത്താണ് രതീഷ് ഓട്ടോ ടാക്സി സ്ഥിരമായി നിർത്തിയിട്ടിരുന്നത്. ഇവിടെ ഞായറാഴ്ച ഓട്ടോ ടാക്സി നിർത്തിയിട്ടതായിരുന്നു. തിങ്കളാഴ്ച വണ്ടി ഓടിയിരുന്നില്ല. ചൊവ്വാഴ്ച രാവിലെ ഓട്ടോയെടുക്കാൻ ചെന്നപ്പോഴാണ് മുൻവശത്തെ ഗ്ലാസും രണ്ടു ഹെഡ് ലൈറ്റുകളും തകർത്ത നിലയിൽ കണ്ടതെന്ന് രതീഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.