മാഹി നഗരസഭ തെരഞ്ഞെടുപ്പ്: സഹ വരണാധികാരിയെ നിയമിച്ചു

മാഹി: പുതുച്ചേരി സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിൽ അസി. റിട്ടേണിങ് ഓഫിസർമാരെ നിയമിച്ചു. മാഹി നഗരസഭ തെരഞ്ഞെടുപ്പിന് ഡോ. പി. രവീന്ദ്രൻ (അസി. പ്രഫസർ, എം.ജി.ജി.എ കോളജ്), വി. രാജേന്ദ്രൻ (അസി.എൻജിനീയർ, പി.ഡബ്ല്യു.ഡി മാഹി), അഭിഷേക് ബുക് ഷി, അസി. പ്രഫസർ, എം.ജി.ജി.എ കോളജ്) എന്നിവരെയാണ് നിയമിച്ചത്. ഡി.എം.കെ എം.എൽ.എയും പ്രതിപക്ഷ നേതാവുമായ ആർ.ശിവ നൽകിയ ഹരജി സുപ്രീം കോടതി 28ന് കേൾക്കും. എസ്.ടി, പിന്നാക്ക വിഭാഗങ്ങൾക്ക് സീറ്റ് സംവരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. ജസ്റ്റിസുമാരായ എൽ. നാഗേശ്വരറാവു, ബി.ആർ. ഗവായ് എന്നിവടങ്ങിയ ബെഞ്ച് പുതുച്ചേരി സർക്കാറിനും തെരഞ്ഞെടുപ്പ് കമീഷനും, രണ്ടാഴ്ചക്കകം നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.