നടുക്കുന്ന ഓർമകളുമായി യർബാഷ് നാടണഞ്ഞു

എടക്കാട്: യുക്രെയ്നിലെ യുദ്ധമുഖത്തുനിന്ന് യർബാഷ് വീടി​ന്‍റെ സാന്ത്വനത്തിലെത്തി. ബിസ്മിൻറാട ദാറുസ്സലാമിൽ കാരാകുനി മുഹമ്മദിന്റെ മകനും മെഡിക്കൽ വിദ്യാർഥിയുമായ യർബാഷ് മുഹമ്മദാണ് ഞായറാഴ്ച വീട്ടിലെത്തിയത്. യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്ന വേളയിൽ മലയാളി വിദ്യാർഥികളുടെ ദുരിതങ്ങൾ വിവരിച്ച് യാർബാഷ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കിയവിലെ കോളജ് ഹോസ്റ്റലിലെ ബെയ്സ്മൻെറിൽ പരിമിതമായ വെള്ളവും ഭക്ഷണവും കഴിച്ച് ഉറക്കംപോലുമില്ലാതെ നിരവധി ദിവസം കഴിച്ചുകൂട്ടിയ ശേഷമാണ് യർബാഷിനും സുഹൃത്തുക്കൾക്കും നാട്ടിലെത്തിയത്. photo: yarbash mhammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.