ചിത്രകല ക്യാമ്പ് സമാപിച്ചു

മാഹി: മാഹി മലയാള കലാഗ്രാമവും മാഹി ലയൺസ് ക്ലബും ചേർന്ന് നടത്തിയ ദ്വിദിന 'ജലമർമരം' . പുഴകൾ ഉൾപ്പെടെ ജലാശയങ്ങൾ മലിനമാക്കുന്നതിനെതിരെ ജലസംരക്ഷണത്തിന്റെ സന്ദേശം ചിത്രങ്ങളിലൂടെ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സമാപനം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജേഷ് വി. ശിവദാസ് അധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു, സജിത് നാരായണൻ, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. caption: 'ജലമർമരം' ചിത്രകല ക്യാമ്പ് രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.