കെ-റെയിൽ: ജനതക്ക് ശ്വാസമുണ്ടെങ്കിൽ അനുവദിക്കില്ല -ഡോ. ഖാദർ മാങ്ങാട്

പടം -സന്ദീപ്​ --------------------------- കണ്ണൂർ: ജനങ്ങളുടെ ജീവിതം കവർന്നെടുക്കുന്ന കെ- റെയിൽ നടപ്പാക്കാൻ ജനതക്ക് ശ്വാസമുണ്ടെങ്കിൽ അനുവദിക്കില്ലെന്ന് കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട്. കണ്ണൂർ സ്റ്റേഡിയം കോർണറിൽ കെ-റെയിൽ വിരുദ്ധ സംസ്ഥാന സമര ജാഥയുടെ മൂന്നാം ദിവസത്തെ പര്യടനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ് ജനാധിപത്യത്തിൽ സർക്കാറിന്‍റെ ചുമതല. എന്നാൽ, പിണറായി സർക്കാർ സ്വത്ത് പിടിച്ചെടുത്ത് ജനങ്ങളെ വഴിയാധാരമാക്കാനാണ് ശ്രമിക്കുന്നത്. നാടിന്റെ പരിസ്ഥിതിയെ തകർത്ത് പ്രളയം വിളിച്ചു വരുത്തി ജീവന് ഭീഷണി ഉയർത്തുന്ന പദ്ധതി ജനങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ജില്ല ചെയർമാൻ എ.പി. ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. മേയർ ടി.ഒ. മോഹനൻ മുഖ്യാതിഥിയായി. പുതിയതെരു, ചിറക്കൽ ജങ്ഷൻ, പാപ്പിനിശ്ശേരി, ചെറുകുന്ന് തറ, പഴയങ്ങാടി, കുഞ്ഞിമംഗലം കൊവ്വപ്പുറം എന്നിവിടങ്ങളിലും ജാഥക്ക്​ സ്വീകരണം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.