തിരുവാഭരണം: നിജസ്ഥിതി അന്വേഷിക്കണം -ക്ഷേത്രസമിതി

മട്ടന്നൂര്‍: മഹാദേവ ക്ഷേത്രോത്സവത്തിലെ തിടമ്പ് നൃത്തത്തിന് തിടമ്പില്‍ ചാര്‍ത്തുന്ന ചന്ദ്രക്കല കാണാനില്ലെന്നാരോപിച്ച് മട്ടന്നൂര്‍ മഹാദേവക്ഷേത്ര പരിപാലന സമിതി ഭാരവാഹികള്‍ പറഞ്ഞ കാര്യങ്ങളിലെ നിജസ്ഥിതി അന്വേഷിക്കണമെന്ന് മഹാദേവ ക്ഷേത്രസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 13ന് ബലമായി ക്ഷേത്രഭരണം പിടിച്ചെടുത്ത മലബാർ ദേവസ്വം ബോര്‍ഡ് എല്ല ആസ്തികളുടെയും വസ്തുവകകളുടെയും രേഖകള്‍ തയാറാക്കി സൂക്ഷിക്കേണ്ടതും റവന്യൂ -പൊലീസ് അധികൃതരെ അറിയിക്കേണ്ടതുമായിരുന്നു. അപ്രകാരം പട്ടിക തയാറാക്കിയിട്ടുണ്ടെങ്കില്‍ നാല് മാസത്തിനുശേഷം ഉത്സവം തുടങ്ങി രണ്ടാംദിവസം, തിരുവാഭരണം കാണാനില്ലെന്ന തരത്തില്‍ ഭക്തമനസ്സുകളെ ആശങ്കയിലാഴ്ത്തുന്ന പ്രചാരണം നല്‍കുന്നത് എന്തിനെന്നതില്‍ അന്വേഷണം നടത്തണം. ക്ഷേത്രസമിതി രഥോത്സവത്തിനു നിര്‍മിച്ച് ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചതാണ് കാണാനില്ലെന്നുപറയുന്ന വെള്ളി ആഭരണമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡന്റ് സി.എച്ച്. മോഹന്‍ദാസ്, ഭാരവാഹികളായ എന്‍. പവിത്രന്‍, പി. മോഹനന്‍, എ. സദാനന്ദന്‍, സി.പി. ശ്രീദേവി അമ്മ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.