യുവാവ് റിമാൻഡിൽ

തലശ്ശേരി: പൊന്ന്യം മലാൽ മുത്തപ്പൻ മടപ്പുരക്ക് സമീപത്തുനിന്ന് ബോംബുകളും സമീപത്തെ വീടിനോടുചേർന്ന ഷെഡിൽനിന്ന് വെടിമരുന്നും കണ്ടെത്തിയ കേസിൽ അറസ്റ്റിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. പൊന്ന്യം മലാൽ സ്വദേശി പി.കെ. സജീഷിനെയാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇയാൾ കോടതിയിൽ കീഴടങ്ങിയത്. സ്ഫോടക വസ്തുക്കൾ കൈവശംവെച്ചതും നാടൻ ബോംബുകൾ സൂക്ഷിച്ചതുമാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റം. നേരത്തെയും സജീഷ് ബോംബ് കൈവശംവെച്ച കേസിൽ പ്രതിയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് തലശ്ശേരിക്കടുത്ത മലാൽ മുത്തപ്പൻ മടപ്പുരയിലെ സ്റ്റേജിന് സമീപത്തുനിന്ന് രണ്ട് സ്റ്റീൽ ബോംബും ഒരുനാടൻ ബോംബും കണ്ടെത്തിയത്. തുടർന്ന് പൊലീസ് പരിശോധന നടത്തിയപ്പോൾ പ്രദേശത്തെ വീടിനുസമീപത്തെ ഷെഡിൽ നിന്ന് 500 ഗ്രാം വെടിമരുന്നും കണ്ടെത്തി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ പി.കെ. സജീഷ് കോടതിയിൽ കീഴടങ്ങുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.