കോൺഗ്രസ്​ പ്രതിഷേധ സമരം

കണിച്ചാർ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ വാര്‍ഡുകളെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കണിച്ചാര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടക്കുന്ന സമരം മൂന്ന് ദിനം പിന്നിട്ടു. ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം പ്രസിഡന്റ് മൈക്കിള്‍ ടി. മാലത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ലിസി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ലിസമ്മ മംഗലത്ത്, ജോജന്‍ എടത്താഴെ, സുരേഖ സജി, ജിഷ സജി, സുരുവി റിജോ, കോണ്‍ഗ്രസ് നേതാക്കളായ സണ്ണി മേച്ചേരി, ചാക്കോ തൈക്കുന്നേല്‍, സി.എം. മാണി, വിത്സണ്‍ കുന്നുംപുറം, സന്തോഷ് പെരേപ്പാടന്‍, സിനോജോസ്, ടി. ദാമോദരന്‍, ജിബിന്‍ എന്നിവര്‍ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.